Wednesday, October 21, 2015

അത്ര ഭംഗിയിലല്ലാതെ.



അകാലക്രമത്തില്‍
ഓര്‍മ്മയില്‍ പെറുക്കിവെക്കുന്നു നിന്നെ.
നീയടുക്കിവെച്ച പാത്രങ്ങളും
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും
പൊടിതട്ടി വെച്ച പുസ്തകങ്ങളും പോലെ,
മാറാല തട്ടി എന്നെ സൂക്ഷിച്ച പോലെ,
അത്ര ഭംഗിയിലല്ലാതെ.
(ഇന്ന്‍ മാസിക, ഒക്ടോബര്‍,2015)

1 comment:

  1. അടുക്കും ചിട്ടയുമില്ലാതെ ഒരടുക്കിപ്പെറുക്കല്‍

    ReplyDelete